കൂവ കാച്ചിയത്

ചേരുവകൾ

കൂവ പൊടി – 3 ടീസ്പൂൺ

പാൽ – 200 മില്ലി

• പഞ്ചസാര – 4 ടീസ്പൂൺ

ഏലക്ക പൊടി – ഒരു നുള്ള്

ഉണക്കമുന്തിരി – 5 എണ്ണം

• കശുവണ്ടി – 5 എണ്ണം

നെയ്യ് – 1 ടീസ്പൂൺ

പാകം ചെയ്യുന്ന് രീതി

ഘട്ടം 1

ഒരു പാത്രത്തിൽ എടുത്തു കൂവ പൊടി , പാൽ എന്നിവ ചേർക്കുക. ഒരു ഇടത്തരം ചൂടിൽ പാകം ചെയ്യുക. തുടർച്ചയായി ഇളക്കുക. കട്ടിയാ യിതുടങ്ങുബോൾ തീ കുറച്ചു പഞ്ചസാരയും ഏലക്ക പൊടിയും ചേർത്തു നന്നായി ഇളക്കുക, തുടർന്ന് തീ ഓഫാക്കുക

ഘട്ടം 2

ഒരു പാനിൽ നെയ്യ് ചൂടാക്കി കശുവണ്ടിപ്പരിപ്പ്, ഉണക്കമുന്തിരി എന്നിവ ചേർത്തു വഴറ്റുക ഇത് കൂവ കാച്ചിയതിലോട്ടു ചേർക്കുക

ഘട്ടം 3

അല്പം കശുവണ്ടിയും ഉണക്കമുന്തിരിയും ചേർത്ത് അലങ്കരിച്ചു ഉപയോഗിക്കാം

2.ഐസ്ക്രീം കൂവ പൊടി യുടെ thickener ഉപയോകിച്ച് ഉണ്ടാക്കുന്ന വിധം

സാധാരണ യായി കൊണ്ഫ്ലൌർ ആണ് തിക്ക്നെർ ആയി ഉപയോകിക്കുക എന്നാൽ കൂവ പൊടി ഉപയോകിക്കുമ്പോൾ കൂടുതൽ സോഫ്റ്റ്‌ ആകും

പാൽ. :- 1/2 ലിറ്റർ

പഞ്ചസാര:-1 കപ്പ്

കൂവ പൊടി :- 1 റ്റെബിൾ സ്പൂൺ

ഫ്രെഷ് ക്രീം :- 200gram

വാനിലാ എസ്സൻസ്സ് :- 6 തുള്ളി

ഉപ്പ് :-1 നുള്ള്

1/2 കപ്പ് പാൽ തിളപ്പിച്ച്‌ , ചൂട് ചെറുതായി ആറി കഴിയുമ്പോൾ കൂവ പൊടി, ഉപ്പ് ഇവ നന്നായി കലക്കി വക്കുക.

പാൻ ചൂടാക്കി ബാക്കി പാലൊഴിച്ച് ,പഞ്ചസാരയും ചേർത്ത് ഇളക്കി ചൂടാക്കുക.

അടി കട്ടിയുള്ള പാത്രം വേണം ഉപയൊഗിക്കാൻ.

പാൽ ചൂടായി പഞ്ചസാര അലിഞ് വരുമ്പോൾ കൂവ പൊടി കലക്കിയതു കൂടി കുറെശ്ശെ ചേർത് തുടരെ ഇളക്കി,പകുതി വാനിലാ എസ്സെൻസ്സ് ചെർത്ത് ഇളക്കി കുറുക്കുക.തീ ഓഫ് ചെയ്ത് തണുത്ത ശെഷം ബാക്കി എസ്സൻസ്സ് ,പകുതി ഫ്രെഷ് ക്രീം ഇവ കൂടി ചേർത്ത് മിക്സിയിൽ നന്നായി അടിക്കുക.

ശേഷം ഒരു പാത്രതിലെക്ക് ഒഴിച്ച് ഫ്രീസെറിൽ വക്കുക.

പകുതി സെറ്റായ ശെഷം പുറത് എടുത്ത് മിക്സിയിലിട്ട് ബാക്കി ക്രീം കൂടി ചെർത്ത് നന്നായി അടിക്കുക.

വീണ്ടും ഫ്രീസറിൽ വച്ച് നന്നായി തണുപ്പിച്ച് സെറ്റാക്കി ആവശ്യാനുസരണം ഉപയൊഗിക്കാം.

ഐസ്ക്രീം തയ്യാർ.

ഇനി മുട്ട ചേർത്ത് എങ്ങനെ ഉണ്ടാക്കാം ന്ന് നോക്കാം.

മുട്ട. :-3

പാൽ :-1/2 ലിറ്റർ

പഞ്ചസാര :-1 കപ്പ്

കൂവ പൊടി :-1 റ്റെബിൾ സ്പൂൺ

വാനിലാ എസ്സെൻസ് :-6 തുള്ളി

ഫ്രെഷ് ക്രീം :- 100gram

ഉപ്പ് :-1 നുള്ള്

മുട്ട പൊട്ടിച്ച് മഞയും ,വെള്ളയും വേറെ വേറെ ആക്കി വക്കുക.

1/2 ഗ്ലാസ്സ് പാലു ചൂടാക്കി ,കൂവ പൊടി ,ഉപ്പ് ഇവ കലക്കി വക്കുക.

മുട്ടയുടെ മഞ നന്നായി പതപ്പിച്ച് വക്കുക. ,ബാക്കി പാലു,പഞ്ചസാര ,3 തുള്ളി എസ്സൻസ് ഇവ മഞ പതപ്പിച്ചതിലൊട്ട് ചേർത്ത് നന്നായി ഇളക്കുക.

പാൻ അടുപ്പത്ത് വച്ച് മുട്ട മിശ്രിതം തുടരെ ഇളക്കി ചൂടാക്കുക. കൂവ പൊടി കൂട്ട് കൂടി കുറെശ്ശെ ചേർത്തീളക്കി കുറുക്കി എടുക്കുക.തണുത ശെഷം ,പകുതി ഫ്രെഷ് ക്രീം , ബാക്കി എസ്സൻസ്സ്,മുട്ട വെള്ള നന്നായി

പതപ്പിച്ചത് ഇവ ചേർത് മിക്സിയിൽ നന്നായി അടിക്കുക.

ശെഷം ഫ്രീസെറിൽ തണുക്കാൻ വക്കുക.പകുതി സെറ്റായി കഴിയുമ്പോൾ പുറത്ത് എടുത്ത് ബാക്കി ക്രീം കൂടി ചെർത്ത് നന്നായി മിക്സിയിലിട്ട് അടിച്ച് വീണ്ടും ഫ്രീസറിൽ വച്ച് സെറ്റ് ചെയ്ത് ഉപയൊഗിക്കാം.

3.കൂവപ്പായസം

കൂവപ്പൊടി

ശർക്കര ചീകിയത്

വെള്ളം

തേങ്ങ നൂല് പോലെ നീളത്തിൽ ചിരകിയത്

ഏത്തപ്പഴം നെടുകെ കീറി ഖനം കുറച്ചു അരിഞ്ഞത്

ആദ്യം കൂവപ്പൊടി വൃത്തിയാക്കി എടുക്കുകയാണ് വേണ്ടത്.

ഇതിനായി പൊടിയിലേക്കു വെള്ളം ഒഴിച്ച് നന്നായി ഇളക്കി വയ്ക്കുക .

അൽപ സമയം കഴിയുമ്പോൾ പൊടി വെള്ളത്തിനടിയിൽ ഊറി വരും.

അപ്പോൾ മുകളിലെ വെള്ളം കളയുക. ഇങ്ങനെ പൊടി രണ്ടു പ്രാവശ്യം കഴുകി എടുക്കുക.

ഈ പൊടിയിലേക്കു മധുരത്തിനാവശ്യമായ ശർക്കര ചീകി ഇടുക .

തേങ്ങ നീളത്തിൽ ചിരകിയതും ചേർക്കുക .

ഇനി ആവശ്യത്തിനു വെള്ളവും ചേർത്ത് അടുപ്പത്ത് വയ്ക്കുക.

കൂട്ട് പതുക്കെ തിളക്കാൻ തുടങ്ങുമ്പോൾ അതിലേക്കു പഴക്കഷ്ണങ്ങൾ ചേർക്കാം.

കൂവ കുറുകി വരുമ്പോൾ തീ കെടുത്തുക.

സ്വാദിഷ്ട്ടമായ കൂവപ്പായസം തയ്യാറായി

5.കൂവ കിഴങ്ങഉപ്പേരി .

കൂവ കഴുകി തൊലി നീക്കം ചെയ്ത് വീണ്ടും നന്നായി കഴുകിയെടുക്കണം. ഇതിന്റെ ചുവടറ്റത്ത് ധാരാളം നാരുകളുണ്ട്. ഈ ഭാഗം ഒടിച്ചു കളഞ്ഞതിനു ശേഷം രണ്ടായി കീറിക നം കുറച്ച് അരിഞ്ഞെടുക്കുക. കുറച്ച് ഉള്ളിയും അല്പം ഉപ്പും വേവാനാവശ്യമായ വെള്ളവും കുറച്ച് പച്ചമുളകും ചേർത്ത് വേവിച്ചെടുക്കുക. ശേഷം കടുക് താളിച്ച് കുറച്ചു തേങ്ങയും ചിരകിയിട്ട് യോജിപ്പിക്കു.നല്ല രുചിയുള്ള ഉപ്പേരി റെഡി

5. Halwa

Arrowroot Powder/Koova Podi – 1/2 cup

Powdered jaggery – 3/4 cup

Grated fresh coconut – 1 tbsp (optional)

Cardamom powder – a pinch

Ghee/clarified butter – 4 tsp and a little for greasing

Cashew nuts, for garnishing

Water – 1 cup + 1/3 cup of dissolving jaggery

Cooking instructions

Grease a plate and the flat back of a davara.

Dissolve the jaggery in about 1/3 cup of water. Strain for impurities and heat on a medium flame.

Add the grated coconut to the syrup and let boil on a medium flame. In a kadai, add the arrowroot powder and a cup of water, mix well without forming any lumps.

Place the kadai on medium heat and keep stirring, after about 3 to 4 minutes, the mixture will start thickening and will change from white to transparent. Now add the jaggery syrup and stir well.

Mash any lumps with the back of the spatula. Add about 3 tsp of ghee and stir. The mixture will start leaving the sides. Add another spoon of ghee, mix and transfer to a greased plate. Level it with the back of a greased cup. Cut into desired shapes once cool. Garnish with cashew nuts.