കൂവപ്പൊടി ഉപയോഗിക്കേണ്ട രീതി

1. Arrowroot Soup (കൂവത്തെളി)

അല്‍പം കൂവപ്പൊടിയെടുത്ത് പച്ച വെള്ളമൊഴിച്ച് കലക്കി അടുപ്പത്ത് വെച്ച് തിളപ്പിച്ച് ആവശ്യത്തിന് ഉപ്പും വേണമെങ്കില്‍ പഞ്ചസാര/ശര്‍ക്കരയും ഏലക്കായും ചേര്‍ത്ത് ഇളം ചൂടിലോ തണുപ്പിച്ചോ കഴിക്കാം.

2. Baby Food (കൂവ കുറുക്കിയത്)

പാലും പഞ്ചസാര/ശര്‍ക്കര/കല്‍കണ്ടവും ചേര്‍ത്ത് വെള്ളം തിളപ്പിച്ച ശേഷം അല്‍പം കൂവപ്പൊടി പച്ചവെള്ളത്തില്‍ കലക്കി ഒഴിച്ച് ചെറു തീയില്‍ കുറുക്കിയെടുക്കാം. ആറു മാസം മുതലുള്ള കുഞ്ഞുങ്ങള്‍ക്ക് നല്‍കാവുന്ന ഏറ്റവും ആരോഗ്യകരമായ ഭക്ഷണങ്ങളില്‍ ഒന്നാണിത്.*

3. Arrowroot Payasam (കൂവ പായസം)

കൂവപ്പൊടി പച്ചവെള്ളത്തില്‍ കലക്കി കുറുക്കി തേങ്ങാപ്പാല്‍/പശുവിന്‍പാല്‍ ചേര്‍ത്തോ തേങ്ങ ചിരകിയിട്ടോ, ഏലം, അണ്ടിപ്പരിപ്പ്, ബദാം എന്നിവ പൊടിച്ച് മിക്സ് ചെയ്ത് ആവശ്യത്തിന് ഉപ്പ്/മധുരം ചേര്‍ത്ത് നല്ല ഡെസേര്‍ട്ടായി ഉപയോക്കാം.*

4 Arrowroot Rotty (കൂവ റൊട്ടി)

അരി, ഗോതമ്പ്, ഉഴുന്ന്, മെെദ, മുത്താറി മുതലായവ കൊണ്ടുണ്ടാക്കുന്ന പത്തിരി, ചപ്പാത്തി, ദോശ, ഇഡ്ഡലി, പൊറോട്ട, തന്തൂരി റൊട്ടി, എന്നിവയില്‍ കൂവപ്പൊടി മിക്സ് ചെയ്താല്‍ നല്ല രുചിയും നേര്‍മ്മയും മയവും ഉണ്ടാകും.കൂവപ്പൊടി മാത്രം ചേര്‍ത്തും ഇവയുണ്ടാക്കാം.

5. Arrowroot Rice Soup (കൂവ കഞ്ഞി)

നല്ല കഞ്ഞി അരി തിളച്ചതിന് ശേഷം അല്പം കൂവപ്പൊടി പച്ചവെള്ളത്തില്‍ കലക്കി ഒഴിച്ചാല്‍ നല്ല രുചിയുണ്ടാകും.

6. Arrowroot Medicine Soup (കൂവ ഔഷധക്കഞ്ഞി)

കര്‍ക്കിടക മാസത്തിലെ ഔഷധക്കഞ്ഞിയിലും കൂവപ്പൊടി ചേര്‍ത്താല്‍ നല്ല ഫലം കിട്ടും.

7. Food thickner

കൂവപ്പൊടി ഹല്‍വ, കേക്ക്, ഐസ്ക്രീം, ഫാലൂദ, പുഡ്ഡിംഗ് മുതലായ ഏത് തരം വിഭവങ്ങളിലും ചേര്‍ക്കാം