കൂവ എന്ന പൊതുവായ പേരിൽ അറിയപ്പെടുന്ന പല ചെടികളും ഉണ്ട്, കൂവ,

മഞ്ഞക്കൂവ, നീലക്കൂവ, പ്ലാത്തിക്കൂവ, ചണ്ണകൂവ, ആനക്കൂവ .തുടങ്ങിയവ.

ഇതിൽ തന്നെ 3തരത്തിലുള്ള കൂവയാണ് ഭക്ഷ്യയോഗ്യമായിട്ടുള്ളത്

സാധാ രണ കൂവയുടെ ഇല മഞ്ഞളിന്റെ ഇലയോടു സാമ്യമുള്ളതാണ്, കിഴങ്ങിന് ക്രീം നിറം, നീലകൂവയുടെ ഇലയുടെ നടുവിൽ നീലവരയുണ്ട്, കിഴങ്ങിന്റെ ഉൾവശം നീലകളർ ഉണ്ടാകും പ്ലാത്തിക്കൂവ ഇലക്ക് ഇരുണ്ട പച്ചനിറമാണ്, മറ്റുകൂവയുടെ തണ്ടുകളെക്കാൾ ബലമുണ്ടാകും, കിഴങ്ങു വെളുത്തുനീണ്ടു അറ്റം ഒരു ആരോ പോലെ ഇരിക്കും, ആരോ റൂട്ട് എന്നറിയപ്പെടുന്ന ഈ കൂവ പുഴുങ്ങിയും കപ്പ പോലെ പച്ചക്കു കഴിക്കാനും പറ്റും.

ഈ മൂന്നുതരം കൂവകളും കൂവപ്പൊടിക്കായി ഉപയോഗിക്കാം.

ഇവിടെ പ്രതിപാദിക്കുന്നത് പ്ലാത്തിക്കൂവ, ആരോ റൂട്ട് എന്നൊക്കെ അറിയപ്പെടുന്ന കൂവയാണ്. മറ്റു രാജ്യങ്ങളിൽ കണ്ടുവരുന്നതും നമ്മൾ പ്ലാത്തിക്കുവയെന്നു വിളിക്കുന്നതുമായ ഇനത്തിന്റെ ശാസ്ത്രനാമം മരാന്ത അരുൺഡിനാസിയേ (maranda arundinacea)എന്നാണ്. മറ്റു കൂവകൾ പൊടിയായി മാത്രമെ ഉപയോഗിക്കാൻ പറ്റു

എന്നാൽ പ്ലാത്തിക്കൂവ കിഴങ്ങു കപ്പപോലെ പുഴുങ്ങിയും, പച്ചക്കും കഴിക്കാം.

മുലപ്പാലിനോളം ഗുണങ്ങളുണ്ട് കൂവപ്പൊടിക്ക്. കൂവക്കിഴങ്ങ് വൃത്തിയാക്കി ചുരണ്ടിയോ അരച്ചോ എടുത്ത് വെള്ളത്തിലിട്ട് ഊറി വരുന്ന പൊടി പലതവണ കഴുകി തെളി ഊറ്റി എടുക്കു ന്നതാണ് കൂവപ്പൊടി. വീടുകളിൽ മുൻപ് ഉണ്ടാക്കിയിരുന്ന കൂവപ്പൊടി ഇന്ന് വിപണിയിൽ ലഭ്യമാണ്. എന്നാൽ അവയെല്ലാം ശുദ്ധമാണ് എന്ന് പറയുക വയ്യ. വെള്ളത്തിലിട്ടാൽ പെട്ടെന്ന് അലിയുന്നതാണ് ശുദ്ധമായ കൂവപ്പൊടി.

കൂവയുടെ ആരോഗ്യ ഗുണങ്ങൾ മുൻപേ മനസ്സിലാക്കിയവ രായിരുന്നു മലയാളികൾ, തിരുവാതിരപോലുള്ള വ്രതാനുഷ്ഠാനങ്ങളിൽ കൂവകുറുക്കിയതിന് പ്രാധാന്യം ഉണ്ടായത് ഇതു കൊണ്ടാണ്. മുലപ്പാലിനു പകരം കുഞ്ഞുങ്ങള്ക്കും കൂവ കുറുക്കി നൽകിയിരുന്നത്

ആരോറൂട്ട് എന്നാണ് ഇതിന്റെ ഇംഗ്ലീഷ് പേര്. ബിസ്ക്കറ്റുകളും മറ്റുമുണ്ടാക്കാൻ ഇവ ഉപയോഗിയ്ക്കാറുണ്ട്. ഇതിലെ സ്റ്റാര്ച്ചാണ് നാം ഉണക്കിപ്പൊടിച്ച് കഴിയ്ക്കുന്നത്.

കൂവ കുറുക്കിക്കഴിയ്ക്കാം. ഇത് പൊതുവേ കൂവനൂറ് എന്നാണ് അറിയപ്പെടുന്നത്. വളരെ ലളിതമായ ഭക്ഷണങ്ങളുടെ ചേരുവയിൽ പെടുന്ന ഒന്നാണിത്.

നല്ല ശുദ്ധമായ കൂവനൂറാണ് ആരോഗ്യപരമായ ഗുണങ്ങൾ നൾകുക . ഇത് വെള്ളമൊഴിച്ചോ പാലൊഴിച്ചോ കുറുക്കി ഇതില് ശര്ക്കരയോ പഞ്ചസാരയോ കല്ക്കണ്ടമോ ചേര്ത്തു കഴിയ്ക്കാം.കൂവപ്പൊടി കൊണ്ടു പലഹാരങ്ങളും ഉണ്ടാക്കാം. മറ്റു ഭക്ഷണത്തില്, പ്രത്യേകിച്ചും അരിപ്പൊടി, ഗോതമ്പു പൊടി എന്നിവയ്ക്കൊപ്പം ഉപയോഗിയ്ക്കുകയുമാകാം. ഏറ്റവും നല്ലത് ഇത് കുറുക്കി കഴിയ്ക്കുന്നതു തന്നെയാണ്.

കൂവപ്പൊടിയിൽ കാലറി വളരെ കുറവാണ്. 100 ഗ്രാമിൽ 65 കാലറി മാത്രമേ ഉള്ളൂ. അമിലോപെക്റ്റിൻ (80%), അമിലേസ് (20%) എന്നീ സ്റ്റാർച്ചുകളും കൂവയിൽ ഉണ്ട്. ജീവകം എ, ബി വൈറ്റമിനുകളായ തയാമിൻ, റൈബോഫ്ലേവിൻ, നിയാസിൻ ഇവ കൂവയിൽ ഉണ്ട്. ജീവകം ബി 6, പാന്റോതെനിക് ആസിഡ്, ഫോളേറ്റ് ഇവയുമുണ്ട്. ധാതുക്കളായ കാൽസ്യം,

, മഗ്നീഷ്യം, പൊട്ടാസ്യം, ഫോസ്ഫറസ്, അയേണ്, സിങ്ക്, സെലേനിയം, കോപ്പര്, സോഡിയം, വൈറ്റമിന് എ, വൈററമിന് സി, നിയാസിന്, തയാമിന് തുടങ്ങിയ ധാരാളം പോഷകങ്ങള് അടങ്ങിയ ഒന്നാണിത്.

വയറിന്റെ ആരോഗ്യത്തിന് മികച്ച ഒന്നാണ് കൂവപ്പൊടി. ഇത് ദഹന പ്രശ്നങ്ങള്ക്ക് ഏറെ നല്ലതാണ്. വയറിളക്കം, ഛര്ദി പോലുള്ള രോഗങ്ങള്ക്കും ഇത് അത്യുത്തമമാണ്. ഗ്യാസ്, അസിഡിറ്റി പ്രശ്നങ്ങള്ക്കുള്ള നല്ലൊരു പരിാഹരം കൂടിയാണിത്. മുതിര്ന്നവര്ക്കും കുട്ടികള്ക്കുമെല്ലാം ഇത് ഒരുപോലെ സഹായകമാണ്. ദഹിയ്ക്കാന് വളരെ എളുപ്പമുള്ളത് എന്നതു തന്നെയാണ് ഈ ഭക്ഷണത്തെ വയറിന്റെ ആരോഗ്യത്തിന് ഉത്തമമാക്കുന്നത്.

ഇറിട്ടബിൾ ബൗവൽ സിന്ഡ്രോം,(IBS) അതായത് ഭക്ഷണം കഴിച്ചാല് പെട്ടെന്നു തന്നെ ടോയ്ലറ്റില് പോകാന് തോന്നലുണ്ടാകുന്ന തരം പ്രശ്നങ്ങള്ക്കുള്ള നല്ലൊരു മരുന്നാണിത്. ഇതിലെ സ്റ്റാര്ച്ചാണ് വയറിന്റെ ആരോഗ്യത്തിന് സഹായിക്കുന്നത്.

ശരീരത്തില് ആസിഡ്,ആല്ക്കലി ബാലൻസ് നില നിര്ത്താൻ ആരോറൂട്ട് പൗഡര് അഥവാ കൂവപൊടി അത്യുത്തമമാണ്.ഇതില് കാല്സ്യം ക്ലോറൈഡുണ്ട്. ഇതാണ് ഇതിനു സഹായിക്കുന്നത്.

ഗ്ലൂട്ടെൻ ഫ്രീ ഭക്ഷണമാണ് ഇത്. അതായത് ഗോതമ്പിലും മറ്റു അടങ്ങിയിരിയ്ക്കുന്ന, ചിലരില് അലര്ജിയ്ക്കു കാരണമാകുന്ന ഘടകമാണ് ഗ്ലൂട്ടെൻ ഇത്തരം ഘട്ടങ്ങളില് ഗോതമ്പിനു പകരം ആശ്രയിക്കാവുന്ന ഒന്നാണിത്.

കൊഴുപ്പു തീരെയില്ലാത്ത ഭക്ഷണമാണിത്. ഇതു കൊണ്ടു തന്നെ തടി കുറയ്ക്കാന് ശ്രമിയ്ക്കുന്നവര്ക്കു കഴിയ്ക്കാവുന്ന നല്ലൊന്നാന്തരം ഭക്ഷണ വസ്തുവുമാണ്.

പൊട്ടാസ്യം ധാരാളം അടങ്ങിയിരിയ്ക്കുന്ന കൂവ ബിപി നിയന്ത്രിയ്ക്കാനും ഹൃദയാരോഗ്യത്തിനും ഏറെ ഉത്തമവുമാണ്. ബിപി പ്രശ്നങ്ങളുള്ളവർ ക ഴിയ്ക്കുന്നത് ഏറെ ആരോഗ്യം നല്കും.

ഗർഭ കാലത്തു കൂവനൂറ് ഏറ്റവും ഉത്തമമാണ്. ഗര്ഭകാലത്തുണ്ടാകുന്ന മലബന്ധത്തിനും ഛര്ദിയ്ക്കുമെല്ലാം നല്ല പരിഹാരമാണിത്. മാത്രമല്ല, ഇതില് ഫോളേറ്റ് ധാരാളമുണ്ട്. ഗര്ഭസ്ഥ ശിശുവിന്റെ തലച്ചോറിന്റെ വികാസത്തിന് ഏറെ അത്യാവശ്യമാണ് ഫോളേറ്റ്. 100 ഗ്രാം ആരോറൂട്ടില് ദിവസം ശരീരത്തിനു വേണ്ട ഫോളേറ്റിന്റെ 84 ശതമാനവും അടങ്ങിയിട്ടുണ്ടെന്നു വേണം, പറയാന്. ഇതും വൈറ്റമിന് ബി12ഉം ചേര്ന്ന് ഡിഎന്എ രൂപീകരണത്തിനും കോശ വളര്ച്ചയ്ക്കും സഹായിക്കുന്നു. കുഞ്ഞുങ്ങളില് നാഡീസംബന്ധമായ പ്രശ്നങ്ങള് ഒഴിവാക്കാന് സഹായിക്കുന്നു.

ചര്മത്തിന്റെ ആരോഗ്യത്തിനും ഉത്തമമായ ഒന്നാണ് ആരോറൂട്ട്. പല ടാല്കം പൗഡറുകളിലും ഇത് ഉപയോഗിയ്ക്കുന്നുണ്ട്. സ്മോള് പോക്സ് പോലുളള രോഗങ്ങള് ചര്മത്തില് ഉണ്ടാക്കുന്ന അലര്ജിയ്ക്കുള്ള നല്ലൊരു പരിഹാരമാണ് ഇത്. ചിലന്തിവിഷം പോലുളളവയ്ക്കും ഏറെ ്നല്ലതാണ്. ഇതു മുറിവുകളില് ഇടുന്നത് മുറിവുണങ്ങാനും സഹായിക്കുന്നു.

ധാരാളം അയേണ് അടങ്ങിയ ഇത് വിളര്ച്ചയ്ക്കുള്ള നല്ലൊരു മരുന്നു കൂടിയാണ്. ഇത് കുറക്കി കുട്ടികള്ക്കു നല്കുന്നതും മുതിര്ന്നവര് കഴിയ്ക്കുന്നതുമെല്ലാം ഹീമോഗ്ലോബിന് കൂടാന് സഹായിക്കും.

പ്രോട്ടീന് സമ്പുഷ്ടമായ കൂവയുടെ എട്ട് ഔണ്സ് ദിവസവും കഴിച്ചാൽ ശരീരത്തിന് വേണ്ട പ്രോട്ടീന്റെ 19 ശതമാനം നൽകും

മസിലിന്റെ ആരോഗ്യത്തിനും ഉറപ്പിനുമെല്ലാം ഇത് മികച്ച ഭക്ഷണവുമാണ്.ശരീരത്തിന് ഊര്ജം നല്കാന് അത്യുത്തമമായ ഒരു ഭക്ഷണമാണ് കൂവ. ഇത് കഴിയ്ക്കുന്നത് ദിവസം മുഴുവന് ഉന്മേഷത്തോടെയിരിയ്ക്കാന് നിങ്ങളെ സഹായിക്കും.

എല്ലുകളുടെ ആരോഗ്യത്തിനും ഉത്തമമായ ഒന്നാണ് കൂവ. ഇതിലെ കാല്സ്യം എല്ലുകള്ക്ക് ഉറപ്പു ബലവുമെല്ലാം നല്കും. എല്ലു തേയുന്നതിനും മററുമുളള പ്രകൃതി ദത്ത ഭക്ഷണ പരിഹാരങ്ങളില് പെടുന്ന കൂവ പ്രത്യേക പരിചരണങ്ങൾ ഒന്നും നൽകാതെ വളർത്തിയെടുക്കാൻ പറ്റുന്ന ഒന്നാണ്.

ശുദ്ധ മായ കൂവ പൊടി ആവശ്യമുള്ളവർ ബന്ധപ്പെടുക

Tel:04931206576

വാട്സ്ആപ്പ് :+919446993362

Leave a Reply

Your email address will not be published. Required fields are marked *